Thursday, October 23, 2008

താരകയോട്

താരകേ, മിഴികളില്‍ ദീപവുമായെന്റെ
ഹൃദയകവാടം തുറന്നു നീയും.
ആകാശനീലയാം നിന്നുടയാടയില്‍
ചിത്രമെഴുതിയതാരുവാനോ?

പനിമതി പെയ്യുന്ന പുന്ചിരിയിലൊരു
പുളകിതഗാത്രിയായ് നിന്നവളേ.
അഴകെന്നാണു നാമമെന്നുള്ളത്തി-
ലെന്കിലും പെരോന്നെന്നോടു ചൊല്ലൂ.

ആകാശവീഥിയില്‍ സുന്ദരമാനനം
പകലൊക്കെ പാര്‍ക്കുവനായിയെന്നും
അക്ഷമനായിട്ടിരിക്കുമീയുള്ളവന്‍
സുന്ദരീയെന്തേ വരാത്തു നീയും?

ആദിത്യനാം തവ ഗര്‍വിഷ്ഠ സോദരനു-
ണ്ടാവുമോ രാജഥ്യയിന്കല്‍?
ജാലകത്തിന്‍ തിരശ്ശീല നീക്കീട്ടൊരു
തൂമന്ദഹാസം പൊഴിക്കുമെങ്കില്‍
ധന്യനായ് ഞാനിന്നു, ധന്യമായ് ജീവിതം
ധന്യായീടുമെന്നമ്മയാം ഭൂമിയും.

Wednesday, October 15, 2008

യാത്ര

മാഞ്ഞു പോയീടും സഖീ,
നിന്‍ കടക്കണ്ണിന്റെ ചാരുതയും
കേശഭാരത്തിന്റെ ശ്യാമസൌന്ദര്യവും
വര്‍ണാഭമായ ചിറകുകളും
അരുണിമയോലും കപോലങ്ങളും.
കൊഴിഞ്ഞുപോകും സഖീ,
എന്നടുക്കുള്ളോരു കൂട്ടുപുരികങ്ങളും
നെന്ചിന്റെ കാടും
ചുണ്ടിന്റെ സ്മേരവും
കണ്ണിലെ ഗുഢമാം ആകാംക്ഷയും
അപ്പോളേറെ, വരണ്ട മനസ്സിന്നു
യൌവ്വനം നേടിക്കൊടുത്തിടും
പൂരുവിന്‍ മാതിരി,
ബാഹ്യമാം അംഗങ്ങള്‍
പിന്നെയും നമ്മലളിയും
അലിഞ്ഞലിഞ്ഞില്ലാതെയാവും സഖീ.
അപ്പോഴുതോടി തളര്‍ന്നൊരാ-
പാഴ്വണ്ടി
എത്തേണ്ട ദിക്കിലേക്കാഞ്ഞു തുടങ്ങിടും.
അന്തിമമായുള്ള സ്ടോപ്പിന്നു മുമ്പേ-
യൊര്ന്ചാറു വാര ദൂരത്തില്‍
ആദ്യമായ്,
നമ്മളിലാരോ ഇറങ്ങിടും
ശേഷിച്ചു പോയ ശവം
കാത്തു കാത്തിരുന്നീടും
നരക്കുമാത്മാവും,
ആ വണ്ടി തന്‍ മൂളക്കംഒന്നൊടുങ്ങാന്‍