Friday, October 20, 2023

 

മഖ്‌ദൂം മൊഹിയുദ്ദീൻ എഴുതിയ "ആപ് കീ യാദ് ആതീ രഹീ രാത് ഭർ" എന്ന ഗസൽ മൊഴിമാറ്റം ചെയ്യാൻ ശ്രമിച്ചതാണ്. 1978ൽ ഇറങ്ങിയ ഗമൻ എന്ന സിനിമയിൽ ജയദേവ് സംഗീതം നല്കി ഛായാ ഗാംഗുലി പാടിയതാണിത് .

രാത്രി മുഴുവൻ
നിൻ്റെയോർമ്മകൾ
ഒഴുകിയിറങ്ങിക്കൊണ്ടേയിരുന്നു;
നനവുപടർന്ന കണ്ണുകൾ
പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
രാത്രി മുഴുവൻ
വേദനയുടെ വിളക്ക്
എരിഞ്ഞുകൊണ്ടേയിരുന്നു;
വിഷാദത്തിൻ്റെ നാളം
ഉലഞ്ഞുകൊണ്ടേയിരുന്നു.
രാത്രി മുഴുവൻ
മുരളിയുടെ മധുരനാദം
എൻ്റെ ഓർമ്മകളിൽ
പെയ്തുകൊണ്ടേയിരുന്നു;
ഓർമ്മകളുടെ അമ്പിളി
ഹൃദയത്തിൽ നിലാവ്
പൊഴിച്ചുകൊണ്ടേയിരുന്നു.
രാത്രി മുഴുവൻ
ഏതോ പ്രണയോന്മാദി
തെരുവു മുഴുവനും
അലഞ്ഞുകൊണ്ടേയിരുന്നു;
ഏതോ ശബ്ദം
കേട്ടുകൊണ്ടേയിരുന്നു.
രാത്രി മുഴുവൻ
നിൻ്റെയോർമ്മകൾ
ഒഴുകിയിറങ്ങിക്കൊണ്ടേയിരുന്നു;
നനവുപടർന്ന കണ്ണുകൾ
പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.

കെ വിനോദ് കുമാർ

original

मख़दूम मुहिउद्दीन

 

 

आप की याद आती रही रात भर

चश्म--नम मुस्कुराती रही रात भर

आप की याद आती रही ...

 

रात भर दर्द की शमा जलती रही

ग़म की लौ थरथराती रही रात भर ...

 

बाँसुरी की सुरीली सुहानी सदा

याद बनबनके आती रही रात भर ...

 

याद के चाँद दिल में उतरते रहे

चाँदनी जगमगाती रही रात भर ... 

 

कोई दीवाना गलियों में फिरता रहा

कोई आवाज़ आती रही रात भर ...