Translation of a poem by Christy Ann Martin
മാമകസ്വപ്നവനത്തിൽ
രാവിന്റെമധ്യയാമത്തിൽ
നമുക്കൊത്തുകൂടാം
മാനത്തെ മിന്നുന്ന
താരങ്ങളെക്കണ്ണു-
മിന്നാതെ നോക്കിയിരിക്കാം
ഇന്നിസ്ഫ്രീയിലെ
തുരുത്ത്
എഴുതിയത്: ഡബ്ല്യൂ ബീ
യേറ്റ്സ്
മൊഴിമാറ്റം:
കെ
വിനോദ്
കുമാർ
ഇന്നിസ്ഫ്രീയിലേക്ക് പോകും
ചെളി കുഴച്ച് കമ്പ്
കെട്ടി
കുടിയുണ്ടാക്കും
അഞ്ചാറുനിര പയർചെടികൾ മുളപ്പിക്കും
തേനീച്ചയ്ക്ക് കൂടൊരുക്കും
തേനീച്ചകളുടെ സംഗീതം കേട്ട്
ഏകനായ് കുടിപാർക്കും
എനിക്കവിടെ സമാധാനം ലഭിക്കും
ചീവീടുകളുടെ സംഗീതത്തിന്റെ അകമ്പടിയിൽ
പ്രഭാതത്തിന്റെ മൂടുപടത്തിലൂടൂർന്ന്
പതിയെ
സമാധാനം എന്നെ പുൽകും
അവിടെ
അർദ്ധരാത്രികൾ നേരിയ തിളക്കമുള്ളവയായിരിക്കും
മധ്യാഹ്നങ്ങൾ ചെഞ്ചോരയിൽ പ്രകാശിക്കും
സായാഹ്നങ്ങൾ
പക്ഷികൾ ചിറകടികളാൽ മുഖരിതമാക്കും
എനിക്കിപ്പോൾ തന്നെ പോകണം
തടാകത്തിരകൾ കരയിൽ തുളുമ്പുന്നത്
ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു
റോട്ടുവക്കിലെന്നില്ല
മങ്ങിയ നടപ്പാതകളിലെന്നില്ല
എപ്പോഴും
എന്റെ ആത്മാവിൽ നിന്നും
അതു കേട്ടുകൊണ്ടേയിരിക്കുന്നു