മാഞ്ഞു പോയീടും സഖീ,
നിന് കടക്കണ്ണിന്റെ ചാരുതയും
കേശഭാരത്തിന്റെ ശ്യാമസൌന്ദര്യവും
വര്‍ണാഭമായ ചിറകുകളും
അരുണിമയോലും കപോലങ്ങളും.
കൊഴിഞ്ഞുപോകും സഖീ,
എന്നടുക്കുള്ളോരു കൂട്ടുപുരികങ്ങളും
നെന്ചിന്റെ കാടും
ചുണ്ടിന്റെ സ്മേരവും
കണ്ണിലെ ഗുഢമാം ആകാംക്ഷയും
അപ്പോളേറെ, വരണ്ട മനസ്സിന്നു
യൌവ്വനം നേടിക്കൊടുത്തിടും
പൂരുവിന് മാതിരി,
ബാഹ്യമാം അംഗങ്ങള്‍
പിന്നെയും നമ്മലളിയും
അലിഞ്ഞലിഞ്ഞില്ലാതെയാവും സഖീ.
അപ്പോഴുതോടി തളര്‍ന്നൊരാ-
പാഴ്വണ്ടി
എത്തേണ്ട ദിക്കിലേക്കാഞ്ഞു തുടങ്ങിടും.
അന്തിമമായുള്ള സ്ടോപ്പിന്നു മുമ്പേ-
യൊര്ന്ചാറു വാര ദൂരത്തില്‍
ആദ്യമായ്,
നമ്മളിലാരോ ഇറങ്ങിടും
ശേഷിച്ചു പോയ ശവം
കാത്തു കാത്തിരുന്നീടും
നരക്കുമാത്മാവും,
ആ വണ്ടി തന് മൂളക്കംഒന്നൊടുങ്ങാന്
Wednesday, October 15, 2008
Subscribe to:
Post Comments (Atom)

5 comments:
അന്തിമമായുള്ള സ്ടോപ്പിന്നു മുമ്പേ-
യൊര്ന്ചാറു വാര ദൂരത്തില്‍
ആദ്യമായ്,
എന്താ വിനോദേ, ഒരു ശോക ഭാവമാണല്ലോ മൊത്തം.
“അന്തിമമായുള്ള സ്ടോപ്പിന്നു മുമ്പേ-
യൊര്ന്ചാറു വാര ദൂരത്തില്‍
ആദ്യമായ്,
നമ്മളിലാരോ ഇറങ്ങിടും “
കൊള്ളുന്ന, പൊള്ളുന്ന വരികള്‍...
-സുല്‍
മനോഹരമായിരിക്കുന്നു
വരികള്‍ നന്നായിരിക്കുന്നു.എന്തേ ഈ ശോകഭാവം?
നന്ദി അരുണ്‍. അരുണിനെപ്പോലെ ചിരിക്കാനും ചിരിപ്പിക്കാനും കഴിയുന്നവര്‍ ഭാഗ്യവാന്മാര്.
Post a Comment