സൌഹൃദം അഥവാ കുപ്പിഗ്ലാസ്സുകള്‍
സൌഹൃദം സദ്യയുണ്ണുന്നത്
കുപ്പിഗ്ലാസ്സുകള്‍ കൂട്ടിമുട്ടുമ്പോഴാണെന്ന്
എന്നോട് നീയാണ് പറഞ്ഞത് .
ഞാന്‍,
സുതാര്യമായ ഒരു കുപ്പിപിഞ്ഞാണം
മാത്രമാണെന്നും;
എല്ലിന്‍ കഷണങ്ങള്‍ക്ക് മാത്രമായി
ഒരുപകഥാപാത്രം.
അല്ലെങ്കില്‍ ,
ആരോ കൈയ്യിലെടുക്കുമെന്നും
ഉള്ളിലെന്തോ നുരയുമെന്നും
പ്രതീക്ഷിക്കുന്ന ഒരു ഒഴിഞ്ഞ കുപ്പിഗ്ലാസ്സാണെന്നും.
****************************************
ആള്‍ക്കൂട്ടത്തില്‍ ഇരിക്കുമ്പോഴും ഏകാകി .
സൌഹൃദങ്ങള്‍ മുറിയുന്നത്
എപ്പോഴാണെന്ന് നീ എന്നോട് പറഞ്ഞില്ല;
കുപ്പിഗ്ലാസുകള്‍ നുരയുമ്പോള്‍,
കൂട്ടിമുട്ടുമ്പോള്‍ ,
ഞാന്‍ നോക്കുകുത്തിയാവുംപോഴോ?

8 comments:
സൌഹൃദം സദ്യയുണ്ണുന്നത്
കുപ്പിഗ്ലാസ്സുകള്‍ കൂട്ടിമുട്ടുമ്പോഴാണെന്ന്
എന്നോട് നീയാണ് പറഞ്ഞത് .
സൗഹൃദങ്ങളില്‍ കുപ്പിഗ്ലാസുള്‍ക്കുള്ള പങ്കിനെപറ്റി ഒരു നാല് ഫൂള്‍സ്‌കാപ്പ് പേജില്‍ ഉപന്യസിക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ നാലും കഴിഞ്ഞ് ആറിലെത്തിയേ നിത്യന് നിര്‍ത്താന്‍ പറ്റിയെന്നുവരൂ. എന്നാല്‍ ഇതുപോലൊരു നാലു വരി............
എന്നാല്‍ കുപ്പിഗ്ലാസുകള്‍ നുരയുമ്പോഴും നിറയുമ്പോഴും അതു കൂട്ടിമുട്ടുമ്പോഴും നിസ്സംഗതയോടെ ഇരിക്കാന്‍ കഴിയുന്നതും ചില്ലറക്കാര്യമല്ല. കവി പറഞ്ഞതുപോലെ, ടീവിയിലെ കാവിധാരിയെപ്പോലെ നിത്യനും വിശ്വസിക്കാം നിറയുന്ന നുരയുന്ന കുപ്പിഗ്ലാസൊഴിച്ച് എല്ലാം മായയാണെന്ന്.
വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം
നല്ലിളംകള്ളു ചില്ലിന്‍ വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങിനെ
മത്സ്യമാംസാദി കൂട്ടി മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം
പോകവേദാന്തമേ നീ!
സ്വല്പം ആധുനികം ആണല്ലേ?ആശയം മനസ്സിലാക്കാന്‍ ഒന്നു വലഞ്ഞു
സൌഹൃദം സദ്യയുണ്ണുന്നത്
കുപ്പിഗ്ലാസ്സുകള്‍ കൂട്ടിമുട്ടുമ്പോഴാണെന്ന്
എന്നോട് നീയാണ് പറഞ്ഞത് .
സൌഹൃദം സദ്യയുണ്ണുന്നത്
കുപ്പിഗ്ലാസ്സുകള്‍ കൂട്ടിമുട്ടുമ്പോഴാണെന്ന്
എന്നോട് നീയാണ് പറഞ്ഞത് .
വിനുവേ എവിടെപ്പോയി?കാണാനേ ഇല്ലല്ലോ?
please visit & leave your comment
http://mottunni.blogspot.com/
ആധുനികം
Post a Comment