സൌഹൃദം അഥവാ കുപ്പിഗ്ലാസ്സുകള്‍
സൌഹൃദം സദ്യയുണ്ണുന്നത്
കുപ്പിഗ്ലാസ്സുകള്‍ കൂട്ടിമുട്ടുമ്പോഴാണെന്ന്
എന്നോട് നീയാണ് പറഞ്ഞത് .
ഞാന്‍,
സുതാര്യമായ ഒരു കുപ്പിപിഞ്ഞാണം
മാത്രമാണെന്നും;
എല്ലിന്‍ കഷണങ്ങള്‍ക്ക് മാത്രമായി
ഒരുപകഥാപാത്രം.
അല്ലെങ്കില്‍ ,
ആരോ കൈയ്യിലെടുക്കുമെന്നും
ഉള്ളിലെന്തോ നുരയുമെന്നും
പ്രതീക്ഷിക്കുന്ന ഒരു ഒഴിഞ്ഞ കുപ്പിഗ്ലാസ്സാണെന്നും.
****************************************
ആള്‍ക്കൂട്ടത്തില്‍ ഇരിക്കുമ്പോഴും ഏകാകി .
സൌഹൃദങ്ങള്‍ മുറിയുന്നത്
എപ്പോഴാണെന്ന് നീ എന്നോട് പറഞ്ഞില്ല;
കുപ്പിഗ്ലാസുകള്‍ നുരയുമ്പോള്‍,
കൂട്ടിമുട്ടുമ്പോള്‍ ,
ഞാന്‍ നോക്കുകുത്തിയാവുംപോഴോ?
