ഒരു സ്വപ്നം
ഇന്നലെ എന്റെ ഉള്ളില്‍
ഒരു ചെറു ചെടി തനിയെ കിളിര്‍ത്തു.
ഞാന്‍ സ്വപ്നങ്ങള്‍ നെയ്തു.
വേരുകള്‍ വളര്‍ന്നപ്പോള്‍ , വേദന കൊണ്ട്
ഞാന്‍ ആഹ്ലാദിച്ചു .
അനുദിനം വളര്‍ന്ന വേരുകള്കൊപ്പം
തടിയും വളര്‍ന്നു, തണലായി, ഫലമായി-
ഞാന്‍ വളമായി,
അലിഞ്ഞലിഞ്ഞൊരു ചാരക്കൂനയായി,
വളമായ് ,
പിന്നെ, ഒരു സ്വപ്നമായ്.......
തണലേകുന്ന ഒരു സുന്ദരസ്വപ്നം.
എനിക്ക് ഒത്തിരി ചിരിക്കണം,
കരയണം,
പിന്നെ ഒരു സ്വപ്നമാവണം,
പിന്നെ..............
Wednesday, September 17, 2008
Subscribe to:
Post Comments (Atom)

3 comments:
ആദ്യത്തെ ബ്ലോഗിലെ ആദ്യ കമന്റ് നിത്യന് വക. സ്വപ്നങ്ങള്‍ക്ക് ഹേതുവായ ആ ചെറുചെടിക്ക് വിപ്ലവാഭിവാദ്യങ്ങള്‍. അതങ്ങിനെ വളര്‍ന്ന് പടര്‍ന്ന് തണലാകട്ടെ. ഒപ്പം സ്വപ്നങ്ങളുടെ എണ്ണവും കൂടട്ടെ.
വേരുകള്‍ വളര്‍ന്നപ്പോള്‍ , വേദന കൊണ്ട്
ഞാന്‍ ആഹ്ലാദിച്ചു .
Post a Comment