താരകേ, മിഴികളില്‍ ദീപവുമായെന്റെ
ഹൃദയകവാടം തുറന്നു നീയും.
ആകാശനീലയാം നിന്നുടയാടയില്‍
ചിത്രമെഴുതിയതാരുവാനോ?
പനിമതി പെയ്യുന്ന പുന്ചിരിയിലൊരു
പുളകിതഗാത്രിയായ് നിന്നവളേ.
അഴകെന്നാണു നാമമെന്നുള്ളത്തി-
ലെന്കിലും പെരോന്നെന്നോടു ചൊല്ലൂ.
ആകാശവീഥിയില്‍ സുന്ദരമാനനം
പകലൊക്കെ പാര്‍ക്കുവനായിയെന്നും
അക്ഷമനായിട്ടിരിക്കുമീയുള്ളവന്‍
സുന്ദരീയെന്തേ വരാത്തു നീയും?
ആദിത്യനാം തവ ഗര്‍വിഷ്ഠ സോദരനു-
ണ്ടാവുമോ രാജഥ്യയിന്കല്‍?
ജാലകത്തിന്‍ തിരശ്ശീല നീക്കീട്ടൊരു
തൂമന്ദഹാസം പൊഴിക്കുമെങ്കില്‍
ധന്യനായ് ഞാനിന്നു, ധന്യമായ് ജീവിതം
ധന്യായീടുമെന്നമ്മയാം ഭൂമിയും.
Thursday, October 23, 2008
Subscribe to:
Post Comments (Atom)

4 comments:
അഴകെന്നാണു നാമമെന്നുള്ളത്തി-
ലെന്കിലും പെരോന്നെന്നോടു ചൊല്ലൂ.
കവിത നന്നായി
Valare nallathanu, santhoshamayi othiri varshanjalku shesham thante kavithkal vayikan patiyathil santhosham. continue to write......
Assalayittundu Vinu,
Keep on writing..
Post a Comment