Friday, April 17, 2020

വേനൽ മഴ

വേനൽ മഴ 

പുളിമരം കാത്തുനിൽക്കുകയായിരുന്നു
ഉമ്മയിൽ, പക്ഷേ തീ പാറി
കരുവാളിച്ചു പോയി പാവം
പുളിച്ച തെറിയാണ് തികട്ടിയത്

ഉരുണ്ടിരുണ്ട്
മുട്ടിയുരുമ്മി
ഒരുങ്ങി വന്നപ്പോഴേക്കും
ദാ കഴിഞ്ഞു, കഷ്ടം 

Monday, April 13, 2020

ലോക്ക് ഡൗൺ അഥവാ ഒരൊറ്റ ഇന്ത്യ

വാട്സാപ്പിൽ പുളച്ചുമറിയുന്ന
നെയ്യപ്പങ്ങൾ,
ടാറിൽ പൊരിച്ചെടുത്ത
കാല്പാദങ്ങൾ.
ബക്കറ്റ് ചിക്കൻ,
നീറി വെന്തു പോയ നെഞ്ഞകം.
ഭക്ഷണക്കിറ്റുകൾ,
മനസ്സിൽ വിത്തിട്ട, മുഖത്തു
വിളഞ്ഞ ദൈന്യം.
നിങ്ങളുടെ തിളക്കം മങ്ങിയ തറകൾ, പാത്രങ്ങൾ-
കരുവാളിച്ച ഞങ്ങളുടെ കുടലുകൾ.
ടെലിവിഷനിലെ മഹാഭാരതം,
ഞങ്ങളുടെ മഹാപ്രസ്ഥാനം!
വസുധൈവ കുടുംബകം.

Friday, February 15, 2019

മരങ്ങൾ ചെടികൾ

പ്രൂൺ ചെയ്ത ചെടികളും മരങ്ങളും
സ്ട്രൈറ്റൻ ചെയ്തു വെട്ടി നിർത്തിയ മുടി പോലെയാണ്
കണ്ടാൽ എനിക്ക് തലവേദന വരും
മരങ്ങളും ചെടികളും
പൂത്തു തളിർത്തു ശാഖകൾ വിടർത്തി
വള്ളികൾ പിണച്ച് പന്തലിച്ചു
നിൽക്കണം
വേരുകൾ പടർത്തി
വെള്ളം കുടിച്ചു
വെണ്ണതോൽക്കുമുടലുകളാവണം
ചുവന്നു തുടുത്തു പൂത്തുലഞ്ഞു
നിൽക്കുന്ന ബോഗൻവില്ല മരങ്ങളെപ്പോലും നോക്കൂ
ചുവപ്പു മൂക്കുത്തിയിട്ട്
ചുണ്ടുചുവപ്പിച്ചു കൊതിപ്പിക്കുന്നവളാണവൾ
വെട്ടിനിർത്തിയ വെറും കടലാസു പൂവല്ലവൾ

Monday, February 4, 2019

ഒരു രാത്രിയാത്ര


ഒരു രാത്രിയാത്ര
കെ വിനോദ് കുമാർ

വാക്കുകൾ പെയ്തു കൊണ്ടിരിക്കവേ,
എസി യുടെ കുളിർ നിറഞ്ഞു
മൗനം ഇഴഞ്ഞിഴഞ്ഞിടയിൽ കയറി.
ചുരം കയറുമ്പോൾ
കൈകൾ തൊട്ടിരുന്നൂ അവർ.
രാവിലെ ബസ് സ്റ്റാൻഡിൽ,
രണ്ട് അജ്ഞാതർ തന്നെയായി, വീണ്ടും.
അവൾ ഫ്ലാറ്റിൽ
വേണ്ടായിരുന്നു വേണ്ടായിരുന്നു എന്ന്
കൂട്ടുകാരിയോട്  ഓക്കാനിച്ചു കൊണ്ടേയിരുന്നു .
അവൻ, ഉറങ്ങുന്ന കൂട്ടുകാരനെ
ഇക്കിളിയാക്കി ഉണർത്തി പൊടിപ്പും തൊങ്ങലും വെച്ചു.
അനന്തരം,
നാശകോശമാക്കിയല്ലോടാ എന്ന് രണ്ടാളും
പൊട്ടിച്ചിരിച്ചു കൈകഴുകി. 

Tuesday, April 11, 2017

പാഴ്നിലങ്ങൾ

ടി എസ് ഏലിയറ്റിന്റെ വേസ്റ്റ്  ലാൻഡ് എന്ന കവിതയുടെ കുറച്ചു വരികൾ തർജ്ജമ ചെയ്യാൻ ശ്രമിച്ചിരിക്കുന്നു. മലയാളത്തിൽ തീർച്ചയായും ഇതിന്റെ പരിഭാഷ ഉണ്ടാവും. ഇത് എന്റെ ഒരു കൗതുകം മാത്രം.

പാഴ്നിലങ്ങൾ

ശവമടക്ക്

ചത്ത നിലങ്ങളിൽ വയമ്പുകൾ
പൊന്തുന്ന,
ഓർമയും തൃഷ്ണയും ഒരുമിക്കുന്ന,
വസന്തവർഷത്തിൽ,
പട്ട വേരുകൾ ഇളകിതുള്ളിക്കുന്ന,
ഏപ്രിൽ, ക്രൂരതയുടെ  മാസമാകുന്നു.

ഭൂമിയെ മറവിയുടെ മഞ്ഞു പുതപ്പിച്ച്,
കുഞ്ഞു ജീവനെ വരണ്ട  കിഴങ്ങുകളാൽ ഊട്ടി,
ഹേമന്തം ഞങ്ങൾക്ക് ചൂടു പകർന്നു.

തടാകത്തിന്ന് മുകളിലൂടെ,
ഒരു മഴച്ചൊരിച്ചിലായ് ,
വേനൽ ഞങ്ങളേ അതിശയിപ്പിച്ചു.
തൂണുകൾക്കിടയിൽ ഒതുങ്ങി,
ഉദ്യാനത്തിലെ സൂര്യവെളിച്ചത്തിലേക്ക് ഞങ്ങൾ നീങ്ങി;
കാപ്പി കുടിച്ച് ഒരു മണിക്കൂർ മിണ്ടിപ്പറഞ്ഞു.

ഞങ്ങൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ,
ബംഗ്ലാവിനുള്ളിൽ നിന്ന്,
ഉന്തുവണ്ടിയിൽ  അവൻ എന്നെ
പുറത്തു കൊണ്ട് പോയി.
അരണ്ട എന്നോട് അവൻ പറഞ്ഞു:
"മരിയാ, നീ എന്നെ മുറുകെ പിടിച്ചോളൂ."
എന്നിട്ട്, ഞങ്ങൾ താഴേക്ക്....
നമ്മൾ സ്വതന്ത്രരാവുന്ന മലകളിലേക്ക് പോയി.

 I. The Burial of the Dead

  April is the cruellest month, breeding
Lilacs out of the dead land, mixing 
Memory and desire, stirring 
Dull roots with spring rain. 
Winter kept us warm, covering 
Earth in forgetful snow, feeding 
A little life with dried tubers. 
Summer surprised us, coming over the Starnbergersee 
With a shower of rain; we stopped in the colonnade, 
And went on in sunlight, into the Hofgarten, 
And drank coffee, and talked for an hour. 
Bin gar keine Russin, stamm’ aus Litauen, echt deutsch. 
And when we were children, staying at the arch-duke’s, 
My cousin’s, he took me out on a sled, 
And I was frightened. He said, Marie, 
Marie, hold on tight. And down we went. 

In the mountains, there you feel free. 

Monday, June 8, 2009

Fondness

Fools mountain tiny things
Bleed on the way,
And, you laugh at!
Cry, when they cry;
Laugh, when they laugh
And, you laugh at!
I didn’t ask…….
But you should have asked me,
ഈസ്‌ my right and belief
And, you laugh at!

Tuesday, November 11, 2008

സൌഹൃദം അഥവാ കുപ്പിഗ്ലാസ്സുകള്‍

സൌഹൃദം സദ്യയുണ്ണുന്നത്

കുപ്പിഗ്ലാസ്സുകള്‍ കൂട്ടിമുട്ടുമ്പോഴാണെന്ന്

എന്നോട് നീയാണ് പറഞ്ഞത് .

ഞാന്‍,

സുതാര്യമായ ഒരു കുപ്പിപിഞ്ഞാണം

മാത്രമാണെന്നും;

എല്ലിന്‍ കഷണങ്ങള്‍ക്ക് മാത്രമായി

ഒരുപകഥാപാത്രം.

അല്ലെങ്കില്‍ ,

ആരോ കൈയ്യിലെടുക്കുമെന്നും

ഉള്ളിലെന്തോ നുരയുമെന്നും

പ്രതീക്ഷിക്കുന്ന ഒരു ഒഴിഞ്ഞ കുപ്പിഗ്ലാസ്സാണെന്നും.

****************************************

ആള്‍ക്കൂട്ടത്തില്‍ ഇരിക്കുമ്പോഴും ഏകാകി .

സൌഹൃദങ്ങള്‍ മുറിയു‌ന്നത്

എപ്പോഴാണെന്ന് നീ എന്നോട് പറഞ്ഞില്ല;

കുപ്പിഗ്ലാസുകള്‍ നുരയുമ്പോള്‍,

കൂട്ടിമുട്ടുമ്പോള്‍ ,

ഞാന്‍ നോക്കുകുത്തിയാവുംപോഴോ?