൨. അസ്തമയം
മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ
ഉറങ്ങാന്‍
ഒരമ്മ ഉണ്ടാവേണ്ടതായിരുന്നു.
ഞെട്ടിയുണര്‍ന്ന്
പേടിച്ച്
മുറുകെ കെട്ടിപ്പിടിക്കാന്‍
ഒരു കഴുത്തുണ്ടാവേണ്ടാതായിരുന്നു.
അടുത്തിരുത്തി
പാഠം പഠിപ്പിക്കാന്‍
ഒരു വാത്സല്യം ഉണ്ടാവേണ്ടതായിരുന്നു.
വൈകുന്നേരങ്ങളില്‍
ആറ്റിറമ്പില്
കാറ്റെറ്റിരിക്കാന്
ഒരു കാമുകി ഉണ്ടാവേണ്ടതായിരുന്നു.
എനിക്ക് വഴികാട്ടിയാവാന്‍ ,
വെളിച്ചമാവാന്‍
ഒരു റാന്തലുണ്ടാവേണ്ടതായിരുന്നു.
അവരാരും ഉണ്ടാവില്ല.
എന്റെ കണ്ണില്‍ ആശയുടെ
കടല്‍ വരണ്ടിരിക്കുന്നു.
കാത്തു കാത്തിരുന്നു
ഞാന്‍ നരച്ചു പോയിരിക്കുന്നു.
Friday, September 19, 2008
Subscribe to:
Post Comments (Atom)

6 comments:
മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ
വിനോദ്
എല്ലാം ആഗ്രഹങ്ങളല്ലേ.
“മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ
ഉറങ്ങാന്‍
ഒരമ്മ ഉണ്ടാവേണ്ടതായിരുന്നു.“
നന്നായിരിക്കുന്നു വരികള്‍.
-സുല്‍
നല്ല കവിത ..ആശംസകള്‍
നല്ല വരികൾ
മഴയുടെ ദിവസങ്ങളില്‍
നെഞ്ചിന്‍കൂട്ടിലൊളിച്ച്
പക്ഷിയെപ്പോലെ
ഉറങ്ങാന്‍
ഒരമ്മ ഉണ്ടാവേണ്ടതായിരുന്നു
ഞെട്ടിയുണര്‍ന്ന്
പേടിച്ച്
മുറുകെ കെട്ടിപ്പിടിക്കാന്‍
ഒരു കഴുത്തുണ്ടാവേണ്ടാതായിരുന്നു
മനോഹരമായ വരികൾ
a mother ,a shoulder,an affection,a lover,a lamp....guiding forces.. nice thought. onnumillaymayilum oru santhoshamund...
Post a Comment